വ​ട​ക്കാ​ഞ്ചേ​രി: മ​ച്ചാ​ട് തി​രു​വാ​ണി​ക്കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ന​ട​പ്പു​ര​യു​ടെ​യും ഗോ​പു​ര​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണം നാ​ളെ രാ​വി​ലെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ അ​ഞ്ചി​ന് ക്ഷേ​ത്രം​ത​ന്ത്രി പാ​ല​ക്കാ​ട്ടി​രി നാ​രാ​യ​ണ​ൻ​ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ​പൂ​ജ​ക​ളും ഗ​ണ​പ​തി​ഹോ​മ​വും ഉ​ദ​യാ​സ്ത​മ​ന​പൂ​ജ​യും ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് ന​ട​പ്പു​ര- ഗോ​പു​ര സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കും. തു​ട​ർ​ന്ന് കൊ​മ്പു​പ​റ്റ് ന​ട​ക്കും. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സു​രേ​ഷ് എ​മ്പ്രാ​ന്തി​രി, ക്ഷേ​ത്രം ഊ​രാ​ള​ൻ ആ​വ​ണ​പ്പ​റ​മ്പ് മോ​ഹ​ന​ൻ​ന​മ്പൂ​തി​രി, ക്ഷേ​ത്രം കോ​മ​രം ശാ​ന്തീ​ന്ദ്ര​ൻ, ക്ഷേ​ത്രം പാ​ര​മ്പ​ര്യ അ​വ​കാ​ശി എ.​പി. കൃ​ഷ്ണ​കു​മാ​ർ ഇ​ള​യ​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന സ​മ​ർ​പ്പ​ണ​സ​ദ​സ് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​സി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മൂ​ന്നാം​ഘ​ട്ട പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി നി​ർ​വ​ഹി​ക്കും. ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്ഓ​ൺ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കൊ​ച്ചി​ൻ ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ദ​ർ​ശ​ൻ, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ചോ​റ്റാ​നി​ക്ക​ര സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ച​വാ​ദ്യ​വും ന​ട​ക്കും.