പാ​വ​റ​ട്ടി: ചി​റ്റാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് ദേ​വാ​ല​യ​ത്തി​ലെ ക​മ്പി​ടി തി​രു​നാ​ൾ കാ​രു​ണ്യ​ത്തി​ന്‍റെ പൂ​നി​ലാ​വാ​യി. ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ആ​ത്മീ​യ​ച​ട​ങ്ങു​ക​ൾ​ക്കു​മൊ​പ്പം 15 ല​ക്ഷം രൂ​പ​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള വേ​ദി​യാ​യി തി​രു​നാ​ൾ ​മാ​റി.

ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ചി​റ്റാ​ട്ടു​ക​ര​യി​ലെ അ​ർ​ഹ​ത​യു​ള്ള നൂ​റി​ലേ​റെ​പ്പേർ​ക്ക് ഓ​രോ​മാ​സ​വും ആ​യി​രം​രൂ​പ വീ​തം സ​ഹാ​യം ​എ​ത്തി​ച്ചു​ന​ൽ​കു​ന്ന പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ​പ​ദ്ധ​തി, പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ലെ പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കു​ന്ന മം​ഗ​ല്യ​നി​ധി പ​ദ്ധ​തി, ചി​റ്റാ​ട്ടു​ക​ര​യി​ലെ എ​ല്ലാ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സ​ഹാ​യം​ന​ൽ​കു​ന്ന ചി​കി​ൽ​സാപ​ദ്ധ​തി, ക​മ്പി​ടി തി​രു​നാ​ൾദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച തൃ​ശൂ​ർ ജൂ​ബി​ലി​മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തു​ന്ന എ​ല്ലാ ഡ​യാ​ലി​സി​സും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​നു​ള്ള തു​ക കൈ​മാ​റ​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​ത്ത​വ​ണ ക​മ്പി​ടി തി​രു​നാ​ളി​ന്‍റെ ജീ​വ​കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​കവി​കാ​രി ഫാ. ​വി​ൽ​സ​ൺ പി​ടി​യ​ത്ത് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ, എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​യോ ഫോ​ക്സ്, മു​ൻ എം​എ​ൽ​എ അ​നി​ൽ അ​ക്ക​ര, സി.​സി. ശ്രീ​കു​മാ​ർ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ഡി. ജോ​സ്, കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ്, മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജോ​ൺ​സ​ൺ നീ​ല​ങ്കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.