ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോ. കുടുംബകൂട്ടായ്മയും ആദരിക്കലും
1493150
Tuesday, January 7, 2025 1:33 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ്നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബകൂട്ടായ്മയും ആദരിക്കല്‍ സമ്മേളനവും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ്് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രതിഭ പുരസ്കാരം ബോ ബി ജോസിനും ചലച്ചിത്ര പ്രതിഭ പുരസ്കാരം ക്രിസ് തോമസ് മാവേലിക്കും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സമ്മാനിച്ചു.
സെക്രട്ടറി ഷാജു കണ്ടംകുളത്തി, ട്രഷറര്‍ മാത്യു ജോര്‍ജ്, സക്കീര്‍ ഓലക്കോട്ട്, ടെല്‍ഫിന്‍ ഇട്ടീര, ടി.വി. സോമന്, തോമസ് മാവേലി, ആനി പോള്‍, ഡെല്റ്റി ജീസന്‍ എന്നിവര്‍ പ്രസംഗിച്ചു.