തൃ​ശൂ​ർ: പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ 2025 ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ​തീ​യ​തി​യാ​യ അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 13 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ 2338 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​കെ 26,74,625 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള​ള​ത്. ഇ​തി​ൽ 12,77,491 പു​രു​ഷ വോ​ട്ട​ർ​മാ​രും 13,97,098 സ്ത്രീ ​വോ​ട്ട​ർ​മാ​രും 36 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു.

2024 വ​ർ​ഷ​ത്തെ അ​ന്തി​മ​പ​ട്ടി​ക​യി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തെ​ക്കാ​ൾ 83,904 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സ​മ്മ​തി​ദാ​യ​ക​രു​ടെ സ്ത്രീ/ ​പു​രു​ഷ അ​നു​പാ​തം 1094. പു​തു​ത​ല​മു​റ വോ​ട്ട​ർ​മാ​ർ 33,985 (18 - 19 വ​യ​സ്) 26,881 ഭി​ന്ന​ശേ​ഷി​വോ​ട്ട​ർ​മാ​രും 4055 പ്ര​വാ​സി വോ​ട്ട​ർ​മാ​രും 660 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ര​ടു​വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള​ള അ​വ​കാ​ശ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും എ​ല്ലാം തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള​ള​ത്.

പ​ട്ടി​ക​യു​ടെ ജി​ല്ലാ​ത​ല പ്ര​സി​ദ്ധീ​ക​ര​ണം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 84-ാം ന​ന്പ​ർ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ സി.​ജെ. ബി​നോ​യി​ക്കു പ​ട്ടി​ക കൈ​മാ​റി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ​യും അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും കാ​ര്യാ​ല​യ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​ട്ടി​ക​യു​ടെ പ്രി​ന്‍റ് ചെ​യ്ത ഒ​രു കോ​പ്പി​യും ഒ​രു ഡി​ജി​റ്റ​ൽ കോ​പ്പി​യും അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. ceo.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​ട്ടി​ക​യു​ടെ ഡി​ജി​റ്റ​ൽ രൂ​പം ല​ഭ്യ​മാ​കും.