യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്
1493148
Tuesday, January 7, 2025 1:33 AM IST
കാടുകുറ്റി: യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ എട്ടു മണ്ഡലങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി സൗഹൃദഫുട്ബോ ൾ ടൂർണമെന്റ്് സംഘടിപ്പിച്ചു.
കാടുകുറ്റിയിൽ നടന്ന ടൂർണമെന്റ് സന്തോഷ് ട്രോഫി - 2024 കേരള ടീമിലെ അംഗവും ചാലക്കുടി സ്വദേശിയുമായ ക്രിസ്റ്റി ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്് ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു.
ഷോൺ പെല്ലിശേേരി ക്രിസ്റ്റി ഡേവിസിനെ മെമന്റോ നൽകി ആദരിച്ചു. കോൺഗ്രസ് കാടുകുറ്റി മണ്ഡലം പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, ബ്ലോക്ക് പഞ്ചായ ത്ത് അംഗം ലീന ഡേവിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി തോമസ്, കെ.സി. മനോജ്, മനേഷ് സെബാസ്റ്റ്യൻ, അരുൺ കാതിക്കുടം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡ ന്റുമാരായ എൻ.പി. പ്രവീൺ, അഭിജിത്ത് ശ്രീനിവാസൻ, സൂരജ് സുകുമാരൻ, ജൈഫൻ മാനാടൻ, അനഘ കിഷോർ, സോനു ജോൺസൺ, സിജോ ദേവസി, കെഎസ്യു ജില്ല സെക്രട്ടറിമാരായ രാജീവ് ഷിബു വാലപ്പൻ, വി.ആർ. അനന്തു എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ യൂത്ത് കോൺഗ്രസ് കോടശേേരി മണ്ഡലം കമ്മിറ്റി ജേതാക്കളായി. യൂത്ത് കോൺഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.