ഐശ്വര്യ അങ്കണവാടി കെട്ടിടത്തിനു ശിലയിട്ടു
1493145
Tuesday, January 7, 2025 1:33 AM IST
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിലെ ഐശ്വര്യ അങ്കണവാടി കെട്ടിടത്തിനു ശിലയിട്ടു.
രാവിലെ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ ശിലാസ്ഥാപനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷനായി.
വാർഡ് മെമ്പർ പി.എച്ച്. ബാബു, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്് അഡ്വ. വി.കെ. ജ്യോതിപ്രകാശ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ, പഞ്ചായത്തംഗം പി.എ. ഷെമീർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് രാജൻ പൊറ്റെക്കാട്ട്, അങ്കണവാടി അധ്യാപിക രൂപ ജോഷി, കെ.എസ്. ശ്രീരാജു തുടങ്ങിയവർ പ്രസംഗിച്ചു.
എടത്തിരുത്തി പൈനൂരിൽ പാറമ്പിൽ ചന്ദ്രമോഹന സൗജന്യമായി നൽകിയ മൂന്നുസെന്റ് സ്ഥലത്താണ് പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ചുലക്ഷവും വിനിയോഗിച്ച് കെട്ടിടം പണിയുന്നത്.