പുതിയ ചൈനീസ് വൈറസ് ഭീഷണി: മെഡി. കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജം
1493137
Tuesday, January 7, 2025 1:33 AM IST
സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: എച്ച്എംപി വൈറസ് രോഗബാധ ബംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏത് അടിയന്തരാവസ്ഥയും നേരിടാൻ സജ്ജമാണെന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതിനായി ഐസൊലേഷൻ വാർഡ് തന്നെ സജ്ജമാക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡോ.എൻ. അശോകൻ അറിയിച്ചു.
രോഗം സ്ഥിരീകരിക്കുംമുന്പേതന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാനിർദേശം നൽകിയിരുന്നതിനാൽ ആശുപത്രികളും നേരത്തേതന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.