സി.ടി. ജേക്കബ് മാസ്റ്റര്‍ അനുസ്മരണം
1493152
Tuesday, January 7, 2025 1:33 AM IST
കോടാലി: കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഐഎന്‍ടിയുസി ജില്ല നേതാവുമായിരുന്ന സി.ടി. ജേക്കബ് മാസ്റ്ററുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. സാദത്ത്, ലിന്റോ പള്ളി പ്പറമ്പന്‍, രഞ്ജിത് കൈപ്പിള്ളി, സ്മിതബാബു, സായൂജ് സുരേന്ദ്രന്, സിജില്‍ ചന്ദ്രന്, ജയ്സണ്‍ പീടിയേക്കല്‍, കുട്ടന് പുളിക്കലാന്‍, തോമസ് കാവുങ്ങല്‍, ഷൈനി ബാബു, തങ്കമണി മോഹനന് എന്നിവര്‍ പ്രസംഗിച്ചു.