തൃ​ശൂ​ർ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സി​റ്റിം​ഗ് ന​ട​ത്തി. പ​രി​ഗ​ണ​നയ്ക്കു​വ​ന്ന ആ​റു കേ​സു​ക​ളി​ൽ ഒ​ന്നി​ൽ ​ക​ട​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് വ​സ്തു​നി​ഷ്ഠ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​റു കേ​സു​ക​ളും അ​ടു​ത്ത സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​വ​ച്ചു. പു​തി​യ ഒ​രു കേ​സ് ക​മ്മീഷ​ൻ നേ​രി​ട്ട് സ്വീ​ക​രി​ച്ചു.

താത്കാലി​ക നി​യ​മ​നം

ഇ​രി​ങ്ങാ​ല​ക്കു​ട: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഖി വ​ണ്‍ സ്റ്റോ​പ്പ് സെ​ന്‍റ​റി​ൽ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​നത്തിൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. അ​പേ​ക്ഷ​ക​ർ18 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ക​ള​ക്ട​റേ​റ്റി​ലെ നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 0487 2367100.

ന്യാ​യ​വേ​ത​നം പു​തു​ക്ക​ൽ:
യോ​ഗം നാ​ളെ

തൃ​ശൂ​ർ: മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ക​മ്മി​റ്റി​യു​ടെ തെ​ളി​വെ​ടു​പ്പ് യോ​ഗം നാ​ളെ രാ​വി​ലെ 11 ന് ​ഗ​വ​. ഗ​സ്റ്റ് ഹൗ​സി​ൽ ചേ​രും.

നോ​ർ​ക്ക ക്ലി​നി​ക്

തൃ​ശൂ​ർ: എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ പ്ര​വാ​സി​സം​രം​ഭ​ക​ർ​ക്കാ​യി നോ​ർ​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ബി​സി​ന​സ് ക്ലി​നി​ക്കി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു 10 വ​രെ ​അ​പേ​ക്ഷ ന​ൽ​കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് [email protected] എ​ന്ന ഇ ​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍. 04712770534,
8592958677.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വേ​ലൂ​ർ: ഫാ​മി​ലി അ​പ്പ​സ്തൊ​ലേ​റ്റ് ട്രെ​യി​നിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എ​സ്ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത കൗ​ണ്‍​സ​ലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് (ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ്) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഫോ​ണ്‍: 8082472900, 7902759652. ഇമെയിൽ: [email protected].

നി​യ​മ​നം

തൃ​ശൂ​ർ: ഗ​വ. വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി ല​ക്ച​റ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നാ​ളെ രാ​വി​ലെ 10 ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. 

ഗ​വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ൽ
ഒ​ഴി​വ്

എ​ൽ​ത്തു​രു​ത്ത്: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് ഗ​വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കോ​ള​ജ് വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍. 9387213444.