കടവിൽ കുടുംബസംഗമം
1493141
Tuesday, January 7, 2025 1:33 AM IST
വല്ലച്ചിറ: കടവിൽ കുടുംബസംഗമം വല്ലച്ചിറ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കേരള കാർഷിക സർവകലാശാല മുൻ രജിസ്ട്രാർ ഡോ.പി.ബി. പുഷ്പലത ഉദ്ഘാടനംചെയ്തു.
റസിഡന്റ്സ് അസോസിയേഷനും ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാന്പ് നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ.ജി. അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതി മുൻ അംഗം അഡ്വ. വാരിജാക്ഷൻ, നാടകസംവിധായകനും നടനുമായ പ്രശാന്ത് നാരായണ്‍, വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ എ. അനിൽ ബാബു, ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ ജയൻ കെ. മണി എന്നിവർ മുഖ്യാതിഥികളായി.
സെക്രട്ടറി കെ.എസ്. ബാലകൃഷ്ണൻ, കെ.കെ. രാജു, മനോജ് കടവിൽ, പ്രസീത പ്രകാശ്, രജിത മുരളീധരൻ, ദിവ്യ വിനോദ്, കെ.കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു.