മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഹഫ്സ ഒഫൂർ
1493144
Tuesday, January 7, 2025 1:33 AM IST
കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഐയിലെ ഹഫ് സ ഒഫൂറിനെ തെ രഞ്ഞെടുത്തു. എൽഡിഎഫ് ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ സി.എസ്. സലീഷ് രാജിവച്ചതിനെത്തുടർന്നാണു തെരഞ്ഞെടുപ്പു വേണ്ടി വന്നത്.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് വരണാധികാരിയായിരുന്നു. ഷീജ ബാബു ഹഫ്സ ഒഫൂറിന്റെ പേര് നിർദേശിക്കുകയും ശോഭന ശാർങ്ങ്ധരൻ പിന്താങ്ങുകയും ചെയ്തു. പ്രതിപക്ഷത്തുനിന്നും സ്ഥാനാർഥി ഉണ്ടായില്ല.
രാവിലെ നടന്ന അനുമോദന സമ്മേളത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ, സിപിഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, സിപിഎം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി മുഷ്താഖ് അലി, ജില്ലാ പഞ്ചായത്തംഗം കെ.എസ്. ജയ, സിപിഐ ലോക്കൽ സെക്രട്ടറി വി .എസ്. കൃഷ്ണകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും മുൻ ജില്ല പഞ്ചായത്ത് അംഗവും കേരള മഹിളാസംഘം മുൻ മണ്ഡലം സെക്രട്ടറിയുമായിരുന്നു ഹഫ്സ ഒഫൂർ.