പൂമംഗലം ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം ഉദ്ഘാടനം ചെയ്തു
1493149
Tuesday, January 7, 2025 1:33 AM IST
പൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തും വെള്ളാങ്കല്ലൂര്‍ ബ്ലോ ക്ക് പഞ്ചായത്തും സംയുക്തമായി പൂമംഗലം നെറ്റിയാട് സെന്ററില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടി സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ എടിഎം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് അമ്മനത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉണ്ണികൃഷ്ണന് കറ്റിപ്പറമ്പില്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന അനില്‍കുമാര്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് കവിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിനി ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.എന്‍. ജയരാജ്, സന്ധ്യ വിജയന്, ലത വിജയന്, സുനില്‍കുമാര്‍ പട്ടിലപുറം, പൂമംഗലം പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു എന്നിവർ പ്രസംഗിച്ചു.