ലിറ്റിൽഫ്ലവർ കോളജില്‍ എഡ്യു ലോഞ്ച്
1493142
Tuesday, January 7, 2025 1:33 AM IST
ഗുരുവായൂർ: ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ 70 വർഷങ്ങൾ പിന്നിടുന്ന ഗുരുവായൂർ ലിറ്റിൽഫ്ലവർ കലാലയത്തിന്റെ ഓപ്പൺ ഡേ
ലോഞ്ച് 2025 നടന്നു. ആർ. അജി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസി അധ്യക്ഷതവഹിച്ചു.
കലാലയത്തിന്റെ സപ്തതിയോടനുബന്ധിച്ച് ഈ അധ്യയനവർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ലിറ്റിൽഫ്ലവർ കോളജ് എക്സലൻസ് അവാർഡ് 2025 കുന്നംകുളം സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കന്‍ഡറി സ്കൂൾ വിദ്യാർഥിനി എൻ.എസ്. ഋതുനന്ദയ്ക്ക് സമ്മാനിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ റെജിസ്ട്രർ ഡോ.സി.എൽ. ജോഷി മുഖ്യാതിഥിയായി. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജൂലി ഡൊമിനിക്, ഡോ. പി.ജി. ജസ്റ്റിൻ എന്നിവർ സംസാരിച്ചു.