വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തി
1580779
Saturday, August 2, 2025 10:24 PM IST
ചെറായി: വീട്ടിൽനിന്നു കാണാതായ വയോധികയുടെ മൃതദേഹം ചെറായി കായലിൽ കണ്ടെത്തി. ചെറായി ദേവസ്വംനട പടിഞ്ഞാറ് ദേവസ്വം പറമ്പിൽ ബാലകൃഷ്ണ പൈയുടെ ഭാര്യ ഗീത (72) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് വീടുവിട്ടിറങ്ങിയത്.
രാവിലെ എട്ടോടെയാണ് മൃതദേഹം കായലിൽ കണ്ടത്. മുനമ്പം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. സംസ്കാരം നടത്തി. മക്കൾ: ശ്യാം പൈ (ചെറായി വരാഹ ദേവസ്വം ഭരണാധികാരി), ശരത് പൈ. മരുമക്കൾ: രൺജിത, ഗിരിജ.