മെഗാ തിരുവാതിര സംഘടിപ്പിച്ചു
1587828
Saturday, August 30, 2025 4:26 AM IST
ആലുവ: ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സും ചുണങ്ങം വേലി ജോ മൗണ്ട് പബ്ലിക് സ്കൂളും സംയുക്തമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി ജോൺ അധ്യക്ഷയായി. കോളജ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഫാ. ജേക്കബ് പുതുശേരി, ഡോ. സിബി മാത്യു, വാർഡ് അംഗം ഷൈനി ടോമി തുടങ്ങിയവർ പ്രസംഗിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇരു വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര ഒരുക്കിയത്. വിദ്യാർഥിനികളും അധ്യാപികമാരും ജീവനക്കാരികളും വിദ്യാർഥിനികളുടെ അമ്മമാരും മെഗാ തിരുവാതിരയിൽ പങ്കെടുത്തു.