സബ് ജൂണിയർ ചെസ്: ജോസഫ് ടോമും നന്ദന മൂക്കേത്തും ചാമ്പ്യൻമാർ
1587823
Saturday, August 30, 2025 4:26 AM IST
ആലുവ: എറണാകുളം ജില്ലാ സബ് ജൂണിയർ (അണ്ടർ 15) ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ജോസഫ് ടോമും പെൺകുട്ടികളുടെ വിഭാഗത്തിൽ നന്ദന മൂക്കേത്തും ചാമ്പ്യൻമാർ. വുമൺ ഇന്റർനാഷണൽ മാസ്റ്റർ ഡോ. നിമ്മി ജോർജ് വിജയികൾക്ക് സമ്മാനവും ക്യാഷ് പ്രൈസും വിതരണം ചെയ്തു.
നസ്രത്ത് സ്കൂളിൽ നടന്ന ചടങ്ങിൽ ഫാ. സാജു ചിറക്കൽ അധ്യക്ഷത വഹിച്ചു. ഓപ്പൺ വിഭാഗത്തിൽ സൈറസ് എൽദോ, ജോവെറ്റ് ജിബിൺ,ക്രിസ്റ്റി ജോർജ് എന്നിവരും, പെൺകുട്ടികളുടെ വിഭാഗത്തിൽ പി.എസ്. ദേവപ്ര, സഹല നസ്രിൻ, വർഷിണി അരുൺ എന്നിവരും യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇരു വിഭാഗത്തിലെയും ആദ്യ നാല് സ്ഥാനക്കാർ സംസ്ഥാന ചെസ് ചാമ്പ്യൻഷിൽ ജില്ലയെ പ്രതിനിധീകരിക്കും.