കളമശേരി കാർഷികോത്സവം കാണാൻ സിംബാബ്വെ മന്ത്രിയെത്തി
1587829
Saturday, August 30, 2025 4:26 AM IST
കളമശേരി: കളമശേരി കാർഷികോത്സവത്തിന്റെ മൂന്നാം പതിപ്പ് കാണാൻ സിംബാബ്വെ മന്ത്രിയും. സിംബാബ്വെ സഹമന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദിയാണ് കളമശേരി ചാക്കോളാസ് പവലിയനിൽ നടക്കുന്ന കാർഷികോത്സവം കാണാൻ മന്ത്രി പി. രാജീവിനൊപ്പമെത്തിയത്.
ഓരോ സ്റ്റാളുകളുടെ പ്രത്യേകതയും ഉത്പന്നങ്ങളെ പറ്റിയും മന്ത്രി രാജീവ് സിംബാബ്വെ മന്ത്രിക്ക് വിശദീകരിച്ചു നൽകി. മേള കണ്ട് മടങ്ങിയ രാജേഷ് കുമാറിന് ഓണക്കോടിയും മേളയിലെ വിവിധ ഉത്പന്നങ്ങളും സമ്മാനിച്ചു.