സിവില്‍ സര്‍വീസ് സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
1587819
Saturday, August 30, 2025 4:15 AM IST
കൊച്ചി: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സിവില്‍ സര്‍വീസ് സ്പോര്‍ട്സ് മീറ്റ്, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 400 ജീവനക്കാര്‍ കായിക മേളയില്‍ പങ്കെടുത്തു.
ചടങ്ങില്‍ കോര്പറേഷന് കൗണ്‍സിലര്‍ പത്മജ എസ്.മേനോന് അധ്യക്ഷത വഹിച്ചു. അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.എം.എ. തോമസ്, ജോയി പോള്‍, പി.എ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.