ലയൺസ് ക്ലബ് കൊച്ചിൻ പ്രൈഡിന് 25 ലക്ഷത്തിന്റെ സേവന പദ്ധതികൾ
1575911
Tuesday, July 15, 2025 6:54 AM IST
കൊച്ചി: ലയൺസ് ക്ലബ് കൊച്ചിൻ പ്രൈഡിന്റെ പരിധിയിൽ 25 ലക്ഷം രൂപയുടെ സേവന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്നു പ്രസിഡന്റ് എൻ.ബി. രാധാകൃഷ്ണൻ നായർ പറഞ്ഞു. വിദ്യാലയങ്ങളിൽ നാപ്കിൻ ഇൻസുലേറ്റർ, ലഹരി വിരുദ്ധ പ്രചരണം, കുട്ടികളുടെ നേത്ര പരിശോധന, വിശക്കുന്നവർക്ക് ഭക്ഷണം, വിദ്യാഭ്യാസ സഹായം, വീൽചെയർ വിതരണം, മെഡിക്കൽ ക്യാമ്പുകൾ, നിർധനരായ രോഗികൾക്ക് ധന സഹായം, ഉൾപ്പെടെയുള്ള പദ്ധതികളും ലയൺസ് ഇന്റർനാഷണൽ പ്രോജക്ടുകളും നടപ്പിലാക്കും.
2025-2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ലയൺസ് വൈസ് ഗവർണർ വി.എസ്. ജയേഷ് നിർവഹിച്ചു. സോൺ ചെയർപേഴ്സൺ വേണാട്ട് യേശുദാസ് അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി ഫ്രാൻസിസ്, സാബു ജോസഫ്, റീജണൽ ചെയർപേഴ്സൺ സി. ചാണ്ടി, പബ്ലിസിറ്റി സെക്രട്ടറി കെ. വിജയകുമാർ, മീഡിയ സെക്രട്ടറി കുമ്പളം രവി, ക്വിസ് ബൗൾ സെക്രട്ടറി ദീപ്തി വിജയകുമാർ, സെക്രട്ടറി റോബർട്ട് സേവ്യർ, ട്രഷറർ മനോജ് സുകുമാരൻ, റോബിൻ ക്ളമെന്റ്, വേണു സി. മേനോൻ, കെ.എൻ. സുകുമാര മേനോൻ, എസ്.കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.