ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സമ്മേളനം
1494598
Sunday, January 12, 2025 6:59 AM IST
കളമശേരി : കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ കളമശേരി മേഖലാ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. റഷീദ് താനത്ത് അധ്യക്ഷനായി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി ഭാരവും നിത്യോപയോഗ വസ്തുക്കളുടെ വിലവർധനവും തൊഴിലാളികളിൽ അടിച്ചേൽപിച്ച് ദുരിതം വിതക്കുകയാണെന്ന് അബ്ദുൽ മുത്തലിബ് കുറ്റപ്പെടുത്തി.
മിൽമ ചെയർമാൻ എം.ടി. ജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.എം. നജീബ്, ഷംസു തലക്കോട്ടിൽ, ടി.എ. അബ്ദുൾ സലാം, റിയാസ് പുളിക്കായത്ത്, കുഞ്ഞു ചവിട്ടിത്തറ, കെ.കെ. ജിൻസൻ, നിസാം മുഹമ്മദ്, അൻസാർ തോരേത്ത്, അസിസ് പാറക്കണ്ടം, റസാഖ് വെള്ളകൽ, ദിനിൽ രാജ്, എം.എ. വഹാബ്, അലി തയ്യിത്ത്, ഫില്ലി ടീച്ചർ എന്നിവർ സംസാരിച്ചു.