നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു
1494814
Monday, January 13, 2025 4:30 AM IST
പറവൂർ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരായ സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4.30ന് പറവൂർ-ആലുവ റോഡിൽ മന്നം ആപ്പേ ബസ് സ്റ്റോപ്പിന് സമീപമുള്ള വൈദ്യുതിത്തൂണിലേക്കാണ് കാർ ഇടിച്ചു കയറിയത്.
ഞാറക്കൽ സ്വദേശികളായ ഷീബ, അഞ്ജലി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്.