കേരള ലോയേഴ്സ് ഫോറം സംസ്ഥാന ദ്വിദിന ക്യാമ്പിന് തുടക്കം
1494604
Sunday, January 12, 2025 6:59 AM IST
ആലുവ : ഭരണഘടനാ സംരക്ഷണത്തിനായി നീതിപീഠങ്ങളെ കാത്തിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
ഓരോ പൗരന്റെയും അവസാന വിശ്വാസം ഭരണഘടനയിലാണ് അതിനെ നിർജീവമാക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് എതിരെ മുന്നിൽ നിൽക്കേണ്ടവരാണ് നിയമപാണ്ഡിത്യമുള്ളവരുടെ ഏറ്റവും വലിയ കടമയായി മാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ലോയേഴേസ് ഫോറത്തിന്റെ സംസ്ഥാന ദ്വിദിന ക്യാമ്പ് ആലുവയിലെ എടത്തല ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് എ.എ. റസാഖ് അധ്യക്ഷത വഹിച്ചു.