നടുവട്ടം പള്ളിയിൽ തിരുനാൾ
1494600
Sunday, January 12, 2025 6:59 AM IST
കാലടി: നടുവട്ടം സെന്റ് ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള 21-ാമത് പെരുന്നാളും ഭക്തസംഘടനകളുടെ 38-ാമത് സംയുക്ത വാർഷികവും തുടങ്ങി. വികാരി ഫാ.എൽദോസ് കുളങ്ങര കൊടികയറ്റി. തുടർന്ന് വാർഷിക സമ്മേളനം റോയ് ഏബ്രഹാ കോച്ചാട്ട് കോറോപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
ഫാ. എൽദോസ് കുളങ്ങര അധ്യക്ഷത വഹിച്ചു. പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് രാവിലെ 8.30ന് കുർബാന, പ്രസംഗം എന്നിവ മാത്യൂസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്ന് പ്രദക്ഷിണം. 12.30ന് ഓഹരിക്കാർക്കുള്ള പ്രത്യേക പ്രാർഥന, ആശീർവാദം, 12.45ന് നേർച്ച സദ്യലേലം. 1.30 ന് കൊടിയിറക്ക് എന്നിവ നടക്കും.
ഒലീവ് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍
അങ്കമാലി: ഒലീവ്മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാള്‍ ആരംഭിച്ചു. ഫാ. ബര്‍ലിന്‍ ഇഞ്ചയ്ക്ക പാലാട്ടി കൊടിയേറ്റി. വികാരി ഫാ. എബിന് ചിറയ്ക്കല്‍, ഫാ. ജിന്റോ ചിലങ്ങര, ഫാ. ബെസ്റ്റിന് ഞാളിയന്, ഫാ. ബേബി പുതുശേരി, കൈക്കാരന്മാരായ പോളി വെബില്‍, ടോമി പാലാട്ടി കൂനത്താന്‍, കണ്‍വീനര്‍ പോളച്ചന് പടയാട്ടി, വൈസ് ചെയര്മാന് ഷിജു പുതുശേരി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രാധാന തിരുനാള്‍ ദിനമായ ഇന്ന് രാവിലെ ഏഴിന് കുര്‍ബാനയും 10 ന് ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാനയും നടക്കും. ഫാ. ജെയ്സണ്‍ മരങ്ങോലില്‍ നേതൃത്വം നല്‍കും. ഫാ. ജോണ്‍ പുതുവ വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദിക്ഷിണം നടക്കും. രാത്രി ഏഴിന് ഗാനമേള.