പെ​രു​മ്പാ​വൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കാ​ർ മോ​ഷ്ടാ​വി​നെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി. വേ​ങ്ങൂ​ർ മു​ട​ക്കു​ഴ മൂ​ലേ​ട​ത്തും​കു​ടി വീ​ട്ടി​ൽ ബി​നു(37)​വി​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്.

പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. നേ​ര​ത്തെ പ്ര​തി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി​യി​രു​ന്നു.