വി.സി.അഹമ്മദുണ്ണിയുടെ സ്മരണയ്ക്ക് ലൈബ്രറി സ്ഥാപിക്കും: മന്ത്രി പി. രാജീവ്
1494809
Monday, January 13, 2025 4:30 AM IST
ആലുവ: ഇന്ത്യയുടെ ആദ്യ പ്രൊവിഷണൽ പാർലമെന്റ് അംഗമായിരുന്ന വി.സി. അഹമ്മദുണ്ണിയുടെ സ്മരണക്കായി വെളിയത്തുനാട് എംഐയുപി സ്കൂളിൽ ലൈബ്രറിയും റിസോഴ്സ് സെന്ററും സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ഓർമകൾക്ക് ഒപ്പം എന്ന പേരിൽ സംഘടിപ്പിച്ച വി.സി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിർമാണ സഭയിലും ആദ്യ പ്രൊവിഷണൽ പാർലമെന്റിലും അംഗമായിരുന്ന വി.സി. അഹമ്മദുണ്ണിയുടെ സംഭാവനകൾ രേഖപ്പെടുത്താൻ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി.