അന്തർദേശീയ സെമിനാറിന് ഫിസാറ്റിൽ തുടക്കമായി
1494599
Sunday, January 12, 2025 6:59 AM IST
അങ്കമാലി: പൊതു ഇടങ്ങളിലെ ധാർമികതയും സാങ്കേതിക വിദ്യയും എന്ന വിഷയം ആസ്പദമാക്കി അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ അന്തർദേശീയ സെമിനാറിനു തുടക്കമായി. ന്യൂയോർക് യൂണിവേഴ്സിറ്റി പ്രഫസർ ഡോ. ഡെബോറ സ്പിന്നി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫിസാറ്റിലെ സയൻസ് ആൻഡ് ഹ്യൂമാനിറ്റിറ്റീസ് വിഭാഗമാണ് സെമിനാർ സംഘടിപ്പിച്ചത്.
നൂതന സാങ്കേതിക വിദ്യകൾ വളർന്നു വികസിച്ച ഇ- കാലഘട്ടത്തിൽ പൊതു ഇടങ്ങളിൽ നടക്കുന്ന ധാർമിക അപച്യുതിയെക്കുറിച്ചു സമ്മേളനം ചർച്ച ചെയ്തു.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണി കർത്താ, സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം മേധാവി ഹോണിമോൾ പി. ചാക്കോ, പ്രോഗ്രാം കോ ഓർഡിനേറ്ററുമാരായ സജനാ ഷംസുദ്ദീൻ, നിസാമുദിൻ അക്ബർ, തോമസ് ഫിലിപ്പ്, നൈസി ഇഗ്നേഷ്യസ് തുടങ്ങിവർ പങ്കെടുത്തു.