മെഴുകുതിരി കത്തിച്ച് പ്രതിഷേധം
1494812
Monday, January 13, 2025 4:30 AM IST
കിഴക്കന്പലം: വൈദ്യുതിനിരക്ക് വര്‍ധനയ്ക്കെതിരെ ട്വന്റി 20 മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു ജേക്കബും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ വസതിയില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. സാധാരണക്കാരന്റെ നടുവൊടിക്കുന്ന വൈദ്യുതിചാർജ് വര്‍ധന പിന്‍വലിക്കണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടു.