കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു
1494688
Sunday, January 12, 2025 10:05 PM IST
പനങ്ങാട്: കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കുന്പളം പുതുവാഴത്ത് ശശി (63) ആണ് മരിച്ചത്.
കുന്പളം-അരൂർ പാലത്തിലൂടെ അരൂർ ഭാഗത്തേക്ക് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ശശിയെ പിന്നാലെയെത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ ഏഴോടെ കുന്പളം അരൂർ പാലത്തിന്റെ മധ്യഭാഗത്തായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്കരിച്ചു. ഭാര്യ: അംബിക, മക്കൾ: ആദർശ്, അശ്വതി. മരുമകൻ: ജിബിൻ.