കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ വി​ജ​യ​ക​ര​മാ​യ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ മെ​ട്രോ മാ​തൃ​ക​യി​ല്‍ ജ​ല​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.
മി​ക​ച്ച യാ​ത്രാ​നു​ഭ​വ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​തേ മാ​തൃ​ക​യി​ല്‍ ജ​ല​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്.

ത​ടാ​കം, പു​ഴ​ക​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, കാ​യ​ലു​ക​ള്‍, സ​മു​ദ്രം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന​യി​ട​ങ്ങ​ളി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തേ​ടു​ന്ന​ത്. ഗു​വാ​ഹ​ത്തി​യി​ല്‍ ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ ആ​രം​ഭി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ല്‍ ജ​മ്മു കാ​ശ്മീ​രി​ല്‍ ഇ​തു ദാ​ല്‍ ലേ​ക്കി​ലാ​ണ് അ​രം​ഭി​ക്കു​ന്ന​ത്. ആ​ൻ​ഡ​മാ​നി​ല്‍ ദ്വീ​പു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സാ​ധ്യ​ത പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​തൊ​ക്കെ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ മെ​ട്രോ ആ​രം​ഭി​ക്കാ​മെ​ന്ന​തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യാ​ല്‍ ആ ​സ്ഥ​ല​ങ്ങ​ളി​ലെ വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ വി​ശ​ദ പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ര്‍) ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​രം​ഭി​ക്കും. അ​ഹ​മ്മ​ദാ​ബാ​ദ്, സ​ബ​ര്‍​മ​തി. സൂ​റ​ത്ത്, മം​ഗ​ലാ​പു​രം, അ​യോ​ധ്യ, ധു​ബ്രി, ഗോ​വ, ഗോ​ഹ​ത്തി, കൊ​ച്ചി, കൊ​ല്ലം, കൊ​ല്‍​ക്ക​ത്ത, പാ​ട്‌​ന, പ്ര​യാ​ഗ്രാ​ജ്, ശ്രീ​ന​ഗ​ര്‍, വാ​ര​ണാ​സി, മും​ബൈ, വാ​സാ​യ്, ല​ക്ഷ​ദ്വീ​പ്, ആ​ൻ​ഡ​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യ്ക്കു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പിം​ഗ്, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കൊ​ച്ചി​യി​ല്‍ 18 സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ മെ​ട്രോ ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​ഠ​നം ന​ട​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി വി​ഭാ​ഗം രൂ​പീ​ക​രി​ക്കാ​ന്‍ കെ​എം​ആ​ര്‍​എ​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ ഇ​ന്‍​ഹൗ​സ് ക​മ്മ​റ്റി രൂ​പ​കീ​രി​ച്ച് വാ​ട്ട​ര്‍ മെ​ട്രോ ഇ​ത​ര സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ച്ചി മെ​ട്രോ ആ​രം​ഭി​ച്ചു.