ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന 40 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ ക​വ​ർ​ച്ച ആ​ഭി​ചാ​ര ക്രി​യ ചെ​യ്യു​ന്ന ‘ഉ​സ്താ​ദ്’ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം വീ​ട്ട​മ്മ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ ചി​റ​മ​ന​ങ്ങാ​ട് പ​ട​ല​ക്കാ​ട്ടി​ൽ "ഉ​സ്താ​ദ്' എ​ന്നു വി​ളി​ക്കു​ന്ന അ​ൻ​വ​ർ (36) അ​റ​സ്റ്റി​ലാ​യി.

ക​ഴി​ഞ്ഞ ആ​റി​ന് ആ​ലു​വ കാ​സി​നോ തീ​യ​റ്റ​റി​നു പു​റ​കി​ൽ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ക​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം വീ​ടി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് 40 പ​വ​നോ​ളം സ്വ​ർ​ണ​വും എ​ട്ടു ല​ക്ഷം രൂ​പ​യും മോ​ഷ്ടി​ച്ചെ​ന്നാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ടു​കാ​ർ ന​ട​ത്തി​യ ത​ട്ടി​പ്പ് തെ​ളി​ഞ്ഞ​ത്.

ആ​ലു​വ ഡി​വൈ​എ​സ്പി ടി.​ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ച ഉ​ട​നെ പോ​ലീ​സ് സം​ഘ​വും, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും,ഫോ​റ​ൻ​സി​ക് സം​ഘ​വും, ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി സി​സി​ടി​വി പ​രി​ശോ​ധി​ച്ചു. വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​വ​ർ​ച്ചാ നാ​ട​ക​മാ​ണെ​ന്ന് മ​ന​സി​ലാ​യി. വീ​ട്ടു​കാ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ ആ​ഭി​ചാ​ര ക്രി​യ ചെ​യ്യു​ന്ന ഉ​സ്താ​ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്നു വീ​ട്ട​മ്മ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കും അ​പ​ക​ട മ​ര​ണം സം​ഭ​വി​ക്കു​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് അ​തി​നു പ​രി​ഹാ​രം ചെ​യ​ണ​മെ​ന്നും പ​റ​ഞ്ഞ് ത​വ​ണ​ക​ളാ​യി പ​ണ​വും, സ്വ​ർ​ണ​വും കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് മു​ൻ​വ​ശ​ത്തെ ഡോ​റി​ന്‍റെ ലോ​ക്ക് പൊ​ളി​ച്ച​തും വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ച​തും. സ്വ​ർ​ണ​വും പ​ണ​വും കൈ​പ്പ​റ്റി​യ​താ​യി അ​ൻ​വ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ബ​ന്ധു മു​ഖേ​നെ ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ ഇ​യാ​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. പ​ല പ്രാ​വ​ശ്യ​മാ​യാ​ണ് വീ​ട്ട​മ്മ പ​ണം ന​ൽ​കി​യ​ത്. പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ഴാ​ണ് അ​ൻ​വ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​വ​ർ​ച്ചാ നാ​ട​കം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​ണ​വും സ്വ​ർ​ണ​വും വീ​ട്ടി​ലി​രി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നും മാ​ന്ത്രി​ക ക്രി​യ​ക​ൾ പ്ര​തി​കൂ​ല​മാ​കു​മെ​ന്നും വീ​ട്ട​മ്മ​യെ വി​ശ്വ​സി​പ്പി​ച്ചാ​ണ് സ്വ​ർ​ണ​വും പ​ണ​വും അ​ൻ​വ​റി​ന്‍റെ ക​ള​മ​ശേ​രി​യി​ലെ വീ​ട്ടി​ൽ ത​വ​ണ​ക​ളാ​യി എ​ത്തി​ച്ച​ത്. വീ​ട്ടി​ലെ പ​ണ​വും സ്വ​ർ​ണ​വും തീ​ർ​ന്ന​പ്പോ​ഴാ​ണ് നാ​ട​കം ന​ട​ത്താ​ൻ ഉ​പ​ദേ​ശി​ച്ച​ത്. വാ​തി​ൽ പു​റ​മെ നി​ന്ന് പൊ​ളി​ക്കാ​നും തു​ണി വ​ലി​ച്ചു വാ​രി ഇ​ടാ​നും നി​ർ​ദേ​ശി​ച്ചു. അ​ൻ​വ​റി​നെ​ക്കു​റി​ച്ചും ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ​എ​സ്പി ടി.​ആ​ർ. രാ​ജേ​ഷ് ഇ​ൻ​സ്പെ​ക്ട​ർ സോ​ണി മ​ത്താ​യി, എ​സ് ഐ ​മാ​രാ​യ കെ. ​ന​ന്ദ​കു​മാ​ർ, എ​സ്.​ശ്രീ​ലാ​ൽ, എം.​സി.​ ഹ​രീ​ഷ്, അ​രു​ൺ ദേ​വ്, ചി​ത്തു​ജി, സി​ജോ ജോ​ർ​ജ്, എ​എ​സ്ഐ വി​നി​ൽ​കു​മാ​ർ, എ​സ്‌​സി​പി​ഒ ന​വാ​ബ്, സി​പി​ഒ​മാ​രാ​യ പി.​എ. നൗ​ഫ​ൽ, മു​ഹ​മ്മ​ദ് അ​മീ​ർ, മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ, കെ.​എം. മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.