അകനാട് സെന്റ് മേരീസ് പള്ളി സിൽവർ ജൂബിലി നിറവിൽ
1494594
Sunday, January 12, 2025 6:59 AM IST
കുറുപ്പംപടി: മുടക്കുഴ അകനാട് സെന്റ് മേരീസ് പള്ളിയിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. തിരുനാളിനോടൊനുബന്ധിച്ച് നടന്ന ജൂബിലി ആഘോഷങ്ങൾ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ ആധ്യക്ഷം വഹിച്ചു. പഞ്ചായത്തംഗങ്ങളായ വിപിൻ പരമേശ്വരൻ, നിഷ സന്ദീപ്. ആഘോഷ കമ്മിറ്റി ഭാരവാഹികളായ സാബു പള്ളശേരി, ജസ്റ്റിൻ പള്ളുപ്പെട്ട, ബാബു മനയപ്പിള്ളി, ഫാ. അഖിൽ മേനാചേരി, റിനി ബെന്നി, ജോർജ് കാട്ടാത്ത്, അൽഫോൻസ മാത്തച്ചൻ, ജോൺസൻ പോരോത്താൻ, കെ.എൻ. സാബു എന്നിവർ പ്രസംഗിച്ചു.