കിഡ്സ് ഫെസ്റ്റ്
1494592
Sunday, January 12, 2025 6:59 AM IST
കൂത്താട്ടുകുളം: അങ്കണവാടി കൂട്ടുകാരുടെ ആട്ടവും പാട്ടും കളികളുമായി കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നടന്ന കിഡ്സ് ഫെസ്റ്റ് ശ്രദ്ധേയമായി. മേഖലയിലെ അങ്കണവാടികൾ, നഴ്സറികൾ, ബാലവാടികൾ എന്നിവിടങ്ങളിൽ നിന്നായി 252 കുട്ടികൾ ഫെസ്റ്റിന്റെ ഭാഗമായി. കളറിംഗ്, പ്രച്ഛനവേഷം, കഥപറച്ചിൽ, ആക്ഷൻ സോംഗ്, നാടൻപാട്ട് തുടങ്ങിയ വിവിധയിനങ്ങളിൽ മത്സരമുണ്ടായി.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. നഗരസഭാംഗം പി.ആർ. സന്ധ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.വി ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എംപിടിഎ പ്രസിഡന്റ് ഹണി റെജി, എം.കെ. ഹരികുമാർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.