വീട്ടൂർ എബനേസർ സ്കൂൾ ഡയമണ്ട് ജൂബിലി
1494591
Sunday, January 12, 2025 6:59 AM IST
മൂവാറ്റുപുഴ: സത്യത്തിന്റെയും ധർമത്തിന്റെയും തനിമ നഷ്ടപ്പെടാത്ത തലമുറയെ വാർത്തെടുക്കാൻ സാധിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് സൗഗ്രന്ഥികം എന്ന് പേരിട്ട നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, യാക്കോബായ സഭ അങ്കമാലി ഭദ്രാസനാധിപൻ ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, ഫാ. ജോർജ് മാന്തോട്ടം കോറെപ്പിസ്ക്കോപ്പ, പഞ്ചായത്തംഗം പി.കെ. എൽദോ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിജുകുമാർ, പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്, പിടിഎ പ്രസിഡന്റ് മോഹൻദാസ് സൂര്യനാരായണൻ, എംപിടിഎ പ്രസിഡന്റ് രേവതി കണ്ണൻ, കിരണ്‍ സാവിയോ, സമ്ര റഫീഖ് എന്നിവർ പങ്കെടുത്തു. പി.എസ് ശ്രീധരൻ പിള്ള എഴുതിയ പുസ്തകങ്ങൾ അദ്ദേഹം സ്കൂളിന് സമ്മാനിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഗവർണർ താൻ എഴുതിയ മുഴുവൻ പുസ്തകങ്ങളും സ്കൂളിന് സൗജ്യനമായി നൽകുന്നത്. ജൂബിലി സ്മരണികയുടെ പ്രകാശനം പായിപ്ര രാധാകൃഷ്ണന് നൽകി ഗവർണർ നിർവഹിച്ചു.