മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപത സ്ഥാപകദിനം
1494590
Sunday, January 12, 2025 6:59 AM IST
മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ 22-ാം സ്ഥാപക ദിനവും ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള രൂപതാതല ഉദ്ഘാടനവും രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസിന്റെ നാമഹേതുക തിരുനാളും സംയുക്തമായി സംഘടിപ്പിച്ചു.
സെന്റ് ജോസഫ്സ് കത്തീഡ്രലിൽ യൂഹാനോൻ മാർ തെയഡോഷ്യസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ കുർബാന അർപ്പിച്ചു. ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, രൂപതയിലെ വൈദികരും സഹകാർമികരായി. കുർബാനയ്ക്ക് മുന്നോടിയായി കത്തീഡ്രലിൽ ജൂബിലി വാതിൽ തുറന്നും ജൂബിലി വിളക്ക് തെളിച്ചും ജൂബിലി ഉദ്ഘാടനം നിർവഹിച്ചു.