ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് ലേണേഴ്സ് കമന്ററി പ്രകാശനം
1494589
Sunday, January 12, 2025 6:59 AM IST
മൂവാറ്റുപുഴ: വിജിലൻസ് ജഡ്ജി തയാറാക്കിയ ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് ലേണേഴ്സ് കമന്ററിയുടെ പ്രകാശനം സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് പയസ് സി. കുര്യാക്കോസ് നിർവഹിച്ചു. എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷൻസ് ജഡ്ജി ഹണി എം. വർഗീസിന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് അധ്യക്ഷനായി.എറണാകുളം ലോ കോളജ് പ്രിൻസിപ്പൽ ബിന്ദു എം. നന്പ്യാർ, ഹൈക്കോടതി സീനിയർ അഭിഭാഷകൻ ശ്യാം പത്മൻ, മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജു, മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ്, സെക്രട്ടറി എ.കെ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.