പെരുന്പല്ലൂർ പത്താം പീയൂസ് പള്ളിയിൽ തിരുനാൾ
1494586
Sunday, January 12, 2025 6:59 AM IST
മൂവാറ്റുപുഴ: പെരുന്പല്ലൂർ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ വിശുദ്ധ പത്താം പീയൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. ജോർജ് നെടുംകല്ലേൽ കൊടിയേറ്റി. 13ന് തിരുനാൾ സമാപിക്കും.
ഇന്ന് രാവിലെ ഏഴിന് കുർബാന, 8.30ന് വീട്ടന്പെടുക്കൽ, 3.45ന് വീട്ടന്പ് പള്ളിയിലേക്ക്, വൈകുന്നേരം 4.30ന് ആഘോഷമായ ദിവ്യബലി, സന്ദേശം, ആറിന് പ്രദക്ഷിണം, 7.30ന് സമാപനാശീർവാദം, 7.45ന് വാദ്യമേളങ്ങൾ. നാളെ മരിച്ചവരുടെ ഓർമ, രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം.