‘ല​ഹ​രി വി​മു​ക്ത കാരിമറ്റം’കാ​ന്പ​യി​ൻ
Monday, July 15, 2024 4:48 AM IST
മൂ​വാ​റ്റു​പു​ഴ: ‘ല​ഹ​രി വി​മു​ക്ത കാ​രി​മ​റ്റം’ എ​ന്ന പേ​രി​ൽ തോ​ട്ടം​ച്ചേ​രി​യി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ജോ​ളി വെ​ള്ളാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ൽ ക​ഞ്ഞി​ക്കു​ഴി ല​ഹ​രി വി​മു​ക്ത ക്ലാ​സ് ന​യി​ച്ചു. കു​ട്ടി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടി വ​രു​ന്ന​തി​ന്‍റെ​യും അ​വ​ർ എ​ങ്ങ​നെ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ടു​ന്നു​വെ​ന്നും ക്ലാ​സി​ൽ വി​വ​രി​ച്ചു.


സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി മാ​ഫി​യ​ക​ൾ ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തെ ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ന്പ​യി​നി​ൽ നി​ര​വ​ധി കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ കാ​രി​മ​റ്റം 14-ാം വാ​ർ​ഡ് മു​ൻ അം​ഗം റാ​ണി റെ​ജി പ്ര​സം​ഗി​ച്ചു.