കെ​എ​സ്ടി​എ സാ​യാ​ഹ്ന ധ​ർ​ണ
Monday, July 15, 2024 4:48 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ടി​എ ക​ല്ലൂ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ടി.​പി. പ​ത്രോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ ശാ​സ്ത്രീ​യ​മാ​യി പു​ന​സം​ഘ​ടി​പ്പി​ക്കു​ക, ആ​വ​ശ്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ 220 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ വി​ദ്യാ​ഭ്യാ​സ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.


ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി റി​ജോ​യ് സ​ക്ക​റി​യ, ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഇ.​വി. വി​ജി​ത, കെ.​സി. പ്രി​യ​മോ​ൾ, ജി​ഷ മെ​റി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​സ്ടി​എ മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. കെ​എ​സ്ടി​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ജി. ഡീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് കു​ര്യാ​ക്കോ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. ഭാ​ഗ്യ​ല​ക്ഷ്മി, എ.​ബി. ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.