സം​ഘ​ർ​ഷം: ആ​റം​ഗ സം​ഘം ഷാ​പ്പ് അ​ടി​ച്ച് ത​ക​ർ​ത്തു
Monday, July 15, 2024 4:48 AM IST
പാ​ല​ക്കു​ഴ: മാ​റി​ക തു​ങ്ക​ല്ല് ഷാ​പ്പി​ൽ സം​ഘ​ർ​ഷം. ആ​റം​ഗ സം​ഘം ഷാ​പ്പ് അ​ടി​ച്ചു ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഷാ​പ്പി​ലെ വി​ല്പ​ന​ത്തൊ​ഴി​ലാ​ളി ബി​ജു ലൂ​യി​സ്(52), ഉ​ടു​മ്പ​ന്നൂ​ർ കി​ഴ​ക്കേ​പ​റ​മ്പി​ൽ ആ​ൽ​ബി​ൻ കെ. ​ബേ​ബി(38), മാ​റി​ക പു​ളി​ഞ്ചോ​ട്ടി​ൽ ജി​ബി​ൻ(24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം. കാ​റി​ലെ​ത്തി​യ ആ​റം​ഗ സം​ഘം യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നും, അ​ക്ര​മം ന​ട​ത്തി​യ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും ഷാ​പ്പ് ഉ​ട​മ സ​ജി പ​റ​ഞ്ഞു.


അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​രു​തി​ക്കൂ​ട്ടി അ​ക്ര​മം ഉ​ണ്ടാ​ക്കി​യ​താ​യാ​ണ് സൂ​ച​ന. കൂ​ത്താ​ട്ടു​കു​ളം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.