പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ മ​രം നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Monday, July 15, 2024 4:35 AM IST
കോ​ത​മം​ഗ​ലം: പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ ത​ണ​ൽ​മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ല.

കീ​രം​പാ​റ - ഭൂ​ത​ത്താ​ൻ​കെ​ട്ട് റോ​ഡി​ന്‍റെ ഓ​ര​ത്തു​നി​ന്നി​രു​ന്ന ത​ണ​ൽ​മ​രം മൂ​ന്നാ​ഴ്ച മു​ന്പാ​ണ് പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ​ത്. പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും സം​ര​ക്ഷ​ണ​ഭി​ത്തി ഭാ​ഗി​ക​മാ​യി ത​ക​ർ​ത്താ​ണ് മ​രം നി​ലം​പൊ​ത്തി​യ​ത്.


എ​ന്നാ​ൽ ഇ​ത്ര നാ​ളാ​യി​ട്ടും മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​തു​മൂ​ലം സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ത​ക​ർ​ച്ച​യും വ്യാ​പി​ക്കു​ക​യാ​ണ്. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

എ​ത്ര​യും​വേ​ഗം മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.