ലഹരി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണം: പ്ര​ചാ​ര​ണ ഗാ​നം ഒ​രു​ക്കി റൂ​റ​ൽ പോ​ലീ​സ്
Monday, July 15, 2024 4:23 AM IST
ആ​ലു​വ: ല​ഹ​രി​ക്കെ​തി​രെ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ഒ​രു​ക്കി​യ സം​ഗീ​ത വീ​ഡി​യോ ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​കു​ന്നു. 'മി​ഴി​യോ​ർ​മ്മ​യി​ൽ ഒ​രു താ​ര​മാ​യ് ' എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം ഒ​ര​മ്മ​യു​ടെ വി​ഹ്വ​ല​ത​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

മ​യ​ക്കു​മ​രു​ന്നി​ൽ ത​ക​രു​ന്ന യു​വ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് അ​ഞ്ച് മി​നി​ട്ട് നീ​ണ്ട വീ​ഡി​യോ ആ​ൽ​ബം അ​വ​സാ​നി​ക്കു​ന്ന​ത്. കേ​ര​ളാ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ലാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ൺ വി​ശ്വം സം​വി​ധാ​ന​വും പ്ര​സാ​ദ് പാ​റ​പ്പു​റം ഗാ​ന ര​ച​ന​യും ബി​നു മ​ല​യാ​റ്റൂ​ർ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.


ആ​ലാ​പ​നം: അ​ര​വി​ന്ദ് നാ​യ​ർ. ത​ല​വ​ൻ സി​നി​മ​യു​ടെ എ​ഴു​ത്തു​കാ​രി​ലൊ​രാ​ളാ​യ ആ​ന​ന്ദ് തേ​വ​ർ​ക്കാ​ട്ട് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് അ​ണി​മ. സി​നി​മാ താ​രം ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡ​ൻ, വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ ഡി​നി എ​ന്നി​വ​രോ​ടൊ​പ്പം അ​ഫ്ഗാ​ൻ, അം​ഗോ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഒ​റ്റ ദി​വ​സം കൊ​ണ്ട് പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് പ​ങ്കു​വ​ച്ച​ത്.