അ​ങ്ക​മാ​ലി​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ലോ ​ഫ്ളോ​ർ ബ​സി​ൽ തീ​യും പു​ക​യും
Tuesday, May 21, 2024 6:53 AM IST
അ​ങ്ക​മാ​ലി: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര എ​സി ലോ ​ഫ്ളോ​ർ ബ​സി​ൽ തീ​യും പു​ക​യും പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഗാ​രേ​ജി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കാ​യി എ​ത്തി​ച്ച ബ​സി​ലാ​ണ് തീ​യു​യ​ർ​ന്ന​ത്.

ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സ്, വൈ​പ്പ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ഗാ​രേ​ജി​ലേ​ക്ക് എ​ത്തി​ച്ച​ത്.


നെ​ടു​ന്പാ​ശേ​രി​യി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം എ​ത്തി​യ ബ​സി​ൽ ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള ഏ​താ​നും യാ​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. വൈ​പ്പ​റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ബ​സി​ലെ എ​സി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. ഉ​ട​നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി ഗാ​രേ​ജി​ലെ ജീ​വ​ന​ക്കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.