വെ​ഹി​ക്കി​ൾ ടു ​വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് സം​വി​ധാ​നവുമായി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, May 21, 2024 6:53 AM IST
തി​രു​മാ​റാ​ടി: വെ​ഹി​ക്കി​ൾ ടു ​വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് സം​വി​ധാ​നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി പാ​ന്പാ​ക്കു​ട എം​ജി​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. പാ​ന്പാ​ക്കു​ട എം​ജി​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നു​രാ​ജ്, ജി​സി​ൽ ജോ​ർ​ജ്, ബാ​ലാ​ന​ന്ദ് അ​നി​ൽ, ഷി​നു​മോ​ൻ ജോ​സ​ഫ്, പി. ​പ്ര​വീ​ണ്‍ എ​ന്നി​വ​രാ​ണ് ക​ണ്ടു​പി​ടു​ത്ത​ത്തി​ന് പി​ന്നി​ൽ.

വെ​ഹി​ക്കി​ൾ ടു ​വെ​ഹി​ക്കി​ൾ പ​ദ്ധ​തി പ്ര​കാ​രം വ​ഴി​യി​ൽ ബാ​റ്റ​റി ചാ​ർ​ജ് തീ​ർ​ന്നു പോ​കു​ന്ന വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്, പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​ന​ത്തി​ൽ നി​ന്നും റീ​ചാ​ർ​ജ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഇ​ത​നു​സ​രി​ച്ച് ഏ​ക​ദേ​ശം 40 കി​ലോ മീ​റ്റ​ർ വ​രെ ഓ​ടാ​നു​ള്ള ഊ​ർ​ജ​ക്ഷ​മ​ത വാ​ഹ​ന​ത്തി​ന് ല​ഭി​ക്കും. ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് മേ​ധാ​വി പ്ര​ഫ. അ​ഞ്ചു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.