മ​രോ​ട്ടി​ച്ചോ​ടി​ന് സ​മീ​പം മാ​ലി​ന്യ കൂ​ന്പാ​രം; ന​ട​പ​ടി​യെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്ത്
Thursday, April 18, 2024 4:52 AM IST
കോ​ത​മം​ഗ​ലം: ആ​യ​ക്കാ​ട് മ​രോ​ട്ടി​ച്ചോ​ടി​ന് സ​മീ​പം മി​നി എം​സി​എ​ഫി​ന്‍റെ പ​രി​സ​രം മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ് കൂ​മ്പാ​ര​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.

പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ​സേ​ന വീ​ടു​ക​ളി​ല്‍​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ സം​ഭ​രി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള മി​നി എം​സി​എ​ഫി​ന്‍റെ പ​രി​സ​ര​മാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ര്‍ കൂ​ടു​ക​ളി​ല്‍ നി​റ​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞി​ട്ട് പോ​കു​ന്നു. നൂ​റു​ക​ണ​ക്കി​ന് മാ​ലി​ന്യ​പൊ​തി​ക​ൾ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ശി​ഷാ​ര്‍​ഹ​മെ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത​ല്ലാ​തെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. കു​ന്നു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നും ന​ട​പ​ടി​യി​ല്ല.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വരെ ക​ണ്ടെ​ത്തി പി​ഴ‍​യി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ‌ ആ​വ​ശ്യ​പ്പെ​ട്ടു.