ജ​ന്മ​നാ​ടി​ന്‍റെ സ്നേ​ഹം ഏ​റ്റു​വാ​ങ്ങി ബെ​ന്നി
Wednesday, April 17, 2024 4:17 AM IST
പെ​രു​മ്പാ​വൂ​ർ: ജ​ന്മ​നാ​ടി​ന്‍റെ ഊ​ഷ്മ​ള സ്നേ​ഹം ഏ​റ്റു​വാ​ങ്ങി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ണ്ണി​ൽ ചാലക്കുടി യുഡിഎഫ് സ്ഥാനാർഥി ബെ​ന്നി ബഹ​നാ​ന്‍റെ പ​ര്യ​ട​നം. സ്നേ​ഹം പ​ങ്കി​ട്ടും സൗ​ഹൃ​ദം പു​തു​ക്കി​യും പ​ര്യ​ട​നം മു​ന്നേ​റി​യ​പ്പോ​ൾ നാ​ടാ​കെ ഓ​ർ​മ​ക​ളു​ടെ തി​ര​യി​ള​ക്കം.

പൊ​തു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മ​ണ്ണി​ൽ പ​ല​രും സ്നേ​ഹ​വാ​യ്പു​ക​ളോ​ടെ അ​നു​ഗ്ര​ഹ​വു​മാ​യെ​ത്തി. ക​രു​ത്തോ​ടെ ര​ണ്ടാ​മൂ​ഴ​ത്തി​ൽ പെ​രു​മ്പാ​വൂ​രി​ൽ പെ​രു​മ്പ​റ മു​ഴ​ങ്ങു​മ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വേ​ശ​മാ​യി. ആ​ലോ​ട്ടു ചി​റ​യി​ൽ വി. ​പി. സ​ജീ​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാരുടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങളി​ലു​മെ​ത്തി വോ​ട്ടു​തേ​ടി. ജ​ന്മ​സ്ഥ​ല​മാ​യ വെ​ങ്ങോ​ല​യി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചു. ഇ​ന്ന് വി​പി തി​രു​ത്ത് എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ നി​ന്നു തു​ട​ങ്ങു​ന്ന പ​ര്യ​ട​നം മേ​ത്ത​ല, കൊ​ടു​ങ്ങ​ല്ലൂ​ർ, വെ​ള്ളാ​ങ്ക​ല്ലൂ​ർ വ​ഴി സ​ഞ്ച​രി​ച്ച് ക​രു​പ്പ​ട​ന്ന പ​ള്ളി​ന​ട​യി​ൽ സ​മാ​പി​ക്കും.