മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്ന്
Sunday, April 14, 2024 4:25 AM IST
കാ​ല​ടി: അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്ന്. വൈ​കീ​ട്ട് കു​രി​ശു​മു​ടി​യി​ൽ​നി​ന്നും പൊ​ൻ​പ​ണ​മി​റ​ക്കു​ന്ന​തോ​ടെ​യാ​ണ് തി​രു​നാ​ൾ സ​മാ​പി​ക്കു​ക. ഇന്നു 12.05, 5.30, 6.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, 7.30 ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, 9 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. വൈ​കി​ട്ട് മൂ​ന്നി​ന് പൊ​ൻ​പ​ണം ഇ​റ​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

താ​ഴ​ത്തെ പ​ള്ളി​യി​ൽ രാ​വി​ലെ 5.30 ന് ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് ല​ത്തീ​ൻ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന. തു​ട​ർ​ന്ന് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30 നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 9.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന.

വൈ​കി​ട്ട് അ​ഞ്ചി​ന് കു​രി​ശു​മു​ടി​യി​ൽ നി​ന്നും പൊ​ൻ​പ​ണം എ​ത്തി​ച്ചേ​രും. ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന, എ​ട്ടി​ന് തി​രു​സ്വ​രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ, തു​ട​ർ​ന്നു തി​രു​നാ​ൾ കൊ​ടി​യി​റ​ക്കം. തീ​ർ​ഥാ​ട​ക​ർ​ക്ക് 24 മ​ണി​ക്കൂ​റും മ​ല ക​യ​റാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 50 നോ​മ്പ് ആ​രം​ഭം മു​ത​ൽ തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.