ഡി​സി​സി ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വ് നാ​ളെ കോ​ഴി​ക്കോ​ട്ട്‌
Friday, July 26, 2024 4:48 AM IST
കോ​ഴി​ക്കോ​ട്: ബ​ത്തേ​രി​യി​ല്‍ ന​ട​ന്ന കെ​പി​സി​സി ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വി​നെ തു​ട​ര്‍​ന്നു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ലാ ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വ് 27 ന് ​ഹോ​ട്ട​ല്‍ മ​ഹാ​റാ​ണി​ക്ക് മു​ന്‍​വ​ശ​മു​ള്ള ക​സ​ബ ഇ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​റി​യി​ച്ചു. രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കീ​ട്ട് 4.30വ​രെ​യാ​ണ് ക്യാ​മ്പ്.

കെ​പി​സി​സി മെ​മ്പ​ര്‍​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പോ​ഷ​ക​സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍, മു​ന്‍ കെ​പി​സി​സി മെ​മ്പ​ര്‍​മാ​ര്‍, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വി​ലെ പ്ര​തി​നി​ധി​ക​ള്‍.

ബ​ത്തേ​രി ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗീ​ക​രി​ച്ച പ്ര​വ​ര്‍​ത്ത​ന മാ​ര്‍​ഗ​രേ​ഖ​യും അ​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളും ക്യാ​മ്പി​ല്‍ ന​ട​ക്കും.


ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ,അ​സം​ബ്ലി, ലോ​ക്ക​ല്‍​ബോ​ഡി ത​ല​ത്തി​ലു​ള്ള ക​മ്മി​റ്റി​ക​ള്‍​ക്ക് ക്യാ​മ്പി​ല്‍ രൂ​പം ന​ല്‍​കും. അ​സം​ബ്ലി-​മ​ണ്ഡ​ലം​ത​ല ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വു​ക​ളു​ടെ തീ​യ​തി​ക​ളും ഇ​തി​ല്‍ തീ​രു​മാ​നി​ക്കും.

ക്യാ​മ്പ് എ​ക്സി​ക്യു​ട്ടീ​വി​ല്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ല​യി​ല്‍​നി​ന്നു​ള്ള എം​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ന്‍, ഷാ​ഫി പ​റ​മ്പി​ല്‍, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ​ന്‍. പ്ര​താ​പ​ന്‍, ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ, കെ​പി​സി​സി നേ​താ​ക്ക​ളാ​യ കെ. ​ജ​യ​ന്ത്, പി.​എം. നി​യാ​സ്, എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍, മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.