ഇഞ്ചമുള്ളിലൂടെ യാത്ര; ചോര പൊടിയുന്നു
1539981
Sunday, April 6, 2025 4:39 AM IST
പാലാ: രാമപുരം റൂട്ടിലും കിഴതടിയൂര്‍ ബൈപാസിലും ബസ്, കാല്‍ന ടയാത്രക്കാര്ക്ക് ഇഞ്ചപ്പടര്പ്പിലൂടെ യാത്ര ചെയ്യേണ്ട ഗതികേട്.
മുണ്ടുപാലം പാലത്തോടു ചേര്‍ന്നുള്ള വളവില്‍ സ്ഥിതിഗതികള്‍ ഏറെ രൂക്ഷമാണ്. ഇവിടെ പലപ്പോഴും ബസിന്റെ സൈഡില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കാണ് കെണി. ബസ് വളവ് തിരിഞ്ഞു വരുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് യാത്രക്കാര്‍ ഇഞ്ചമുള്പ്പടര്പ്പില്പ്പെടുന്നത്. മാറാന്‍ സമയം കിട്ടും മുന്‍പേ ദേഹവും വസ്ത്രവും ഇഞ്ചമുള്ളിലുടക്കും. കഴിഞ്ഞ ദിവസം രണ്ടു സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുറിവേറ്റു. ഫുട്പാത്തിലേക്ക് തള്ളി നില്ക്കുന്ന നിലയിലാണ് ഇവ. പുലര്‍ച്ചയും മറ്റും വ്യായാമത്തിന് ഇറങ്ങുന്നവരും സൂക്ഷിച്ചാണ് നടന്നുപോകുന്നത്.
കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ഇഞ്ചത്തലപ്പുകള് റോഡിലേക്ക് കൂടുതല്‍ വളഞ്ഞുകിടക്കുകയാണ്. എന്നിട്ടും ഇവ വെട്ടി നീക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
മുണ്ടുപാലത്തെയും ബൈപാസിലെയും ഇഞ്ചപ്പടര്പ്പുകള് എത്രയും വേഗം വെട്ടി നീക്കുന്നത് സംബന്ധിച്ച് നഗരസഭാ ചെയര്മാന് തോമസ് പീറ്ററിന് റെസിഡന്റ്സ് അസോസിയേഷനുകള്‍ പരാതി നല്കി.