തിടനാട്ടിൽ സംസ്ഥാന പാതയിലെ സ്ലാബ് തകർന്ന് അപകടഭീഷണി
1539979
Sunday, April 6, 2025 4:38 AM IST
തിടനാട്: കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല ഹൈവേയിൽ തിടനാട് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തുള്ള ഓടയുടെ സ്ലാബ് ഏതാനും മാസങ്ങളായി തകർന്ന് താഴെ വീണ നിലയിൽ. സ്ലാബ് താഴെ വീണ ഭാഗം കസേര ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.
രാത്രികാലങ്ങളിൽ നടപ്പാതയിലൂടെ സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. സ്ലാബ് അടിയന്തരമായി മറ്റിയിടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകവേദി തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.