പരമ്പരാഗത പാചകമത്സരം നാടിന്റെ സ്വാദുത്സവമായി
1539977
Sunday, April 6, 2025 4:38 AM IST
പാലാ: മുത്തോലി പഞ്ചായത്തില്‍ നടന്ന പരമ്പരാഗത പാചകമത്സരം നാടിന്റെ രുചി വൈവിധ്യത്തിന്റെ നവ്യാനുഭവമായി. സത്രീ ശക്തീകരണത്തിന്റെ ഭാഗമായി മുത്തോലി പഞ്ചായത്തും ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തില്‍ കെ.എസ്. സതിമോള്‍-ടി.എസ്. പൗര്‍ണമി നായര്‍ ടീം ഒന്നാം സമ്മാനം നേടി. സെലിന് കുര്യന്-ജാക്വിലിന് റോമി ടീം രണ്ടാംസ്ഥാനവും ധാലിയ ബാലചന്ദ്രന്-മായാ സുധാകരന് ടീം മൂന്നാം സ്ഥാനവും നേടി.
പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി. മീനാഭവന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ബ്രൈറ്റ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ജോസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ രാജന് മുണ്ടമറ്റം, എന്‍.കെ. ശശികുമാര്‍, ആര്യ സബിന്‍, എം.ബി. ശ്രീജയ, ഇമ്മാനുവല്‍ പനക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.